വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് പരസ്പരം കൈമാറി; അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ




ആലപ്പുഴ: ഐടിഐ വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പരസ്പരം കൈമാറിയ സംഭവത്തിൽ ചെങ്ങന്നൂരിൽ അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ. ഹോർട്ടികൾചർ ഒന്നാം വർഷ വിദ്യാർത്ഥികളായ കോഴഞ്ചേരി സ്വദേശി നന്ദു (20), പെണ്ണുക്കര സ്വദേശി ആദർശ് മധു (19), കൊല്ലം പോരുവഴി സ്വദേശി അമൽ രഘു (19), നെടുമുടി സ്വദേശി അജിത്ത് പ്രസാദ് (18), കൈനകരി സ്വദേശി അതുൽ ഷാബു (19) എന്നിവരാണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്നു ഫോട്ടോ എടുത്ത് ഒന്നാം പ്രതി നന്ദു ഇന്റർനെറ്റിൽനിന്ന് എടുത്ത നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് രണ്ടാം പ്രതിക്ക് സമൂഹമാധ്യമം വഴി കൈമാറുകയായിരുന്നു. തുടർന്ന് മറ്റുള്ളവർക്ക് കൈമാറുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് അറിഞ്ഞ പെൺകുട്ടി ഐടിഐ പ്രിൻസിപ്പൽ മുഖാന്തരം പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു
أحدث أقدم