കോട്ടയം കളത്തിപ്പടി അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു.



കോട്ടയം കളത്തിപ്പടി അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച തിരുവല്ല ഡിപ്പോയിൽ നിന്നും മധുരയിലേയ്ക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസായിരുന്നു അപകടത്തിൽപ്പെട്ടത്.കെഎസ്ആർടിസി സിഎംഡിയുടെ നിർദ്ദേശാനുസരണം വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ അമിതവേഗതയും, അശ്രദ്ധമായ ഡ്രൈവിങ്ങും കാരണമാണ് അപകടമുണ്ടായത് എന്ന് കണ്ടത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവർ വി ബ്രിജേഷിനെ കെഎസ്ആർടിസി സർവീസിൽ നിന്നും പിരിച്ചുവിട്ടത്.

മാര്‍ച്ച് 29നാണ് കളത്തിപ്പടിയില്‍ വച്ച് തിരുവല്ല ഡിപ്പോയില്‍ നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് ഇരുചക്ര വാഹന യാത്രികന്‍ മരിച്ചത് .ഇതേസമയം കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടം കുറയ്ക്കുവാനും ജീവനുകൾ നിരത്തുകളിൽ പൊലിയാതിരിക്കുവാനും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്‍റെ നിദ്ദേശപ്രകാരം കെഎസ്ആർടിസി ചെയർമാൻ പ്രമോജ് ശങ്കർ ഐഒഎഫ്എസിന്‍റെ നേതൃത്വത്തിൽ സമഗ്രമായ കർമ്മപദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ്.
أحدث أقدم