ചരിത്രം; കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ വിജയിച്ച് ഇന്ത്യൻ താരം ഡി ഗുകേഷ്


ചെന്നൈ : ഇന്ത്യയിൽ നിന്നുള്ള കൗമാരക്കാരൻ ഗുകേഷ് ദൊമ്മരാജു കാനഡയിൽ നടന്ന കാൻഡിഡേറ്റ്‌സ് ചെസ് ടൂ‌ർണമെന്റിൽ ചരിത്ര വിജയം നേടി.

14 റൗണ്ട് നീണ്ടുനിന്ന മത്സരത്തിൽ അമേരിക്കൻ ഗ്രാൻഡ്‌മാസ്റ്റർ ഹികാരു നകമുറയെ 14-ാം റൗണ്ടിൽ സമനിലയിൽ തളച്ചതോടെയാണ് കാൻഡിഡേറ്റ്‌സ് ചെസിൽ ഗുകേഷ് വിജയിയായത്.

ഇതോടെ പ്രധാന ടൂ‌ർണമെന്റിൽ വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷ് .ലോകചാമ്പ്യനെ തീരുമാനിക്കുന്ന മത്സരത്തിലേക്ക് ഗുകേഷ് ഇതോടെ യോഗ്യത നേടി .ഈ വർഷം നിലവിലെ ചാമ്പ്യനായ ഡിംഗ് ലിറെനെ ഗുകേഷ് നേരിടും. ഒ‌ൻപതു പോയിന്റുകളാണ് ടൂർണമെന്റിൽ ഗുകേഷ് സ്വന്തമാക്കിയത്. 

ഇന്നു പുലർച്ചെ അവസാന റൗണ്ടിനിറങ്ങുമ്പോൾ ഗുകേഷിന് എതിരാളികളേക്കാൾ അരപോയിന്റ് ലീഡ് ഉണ്ടായിരുന്നു. അവസാന മത്സരത്തിൽ എതിരാളി ഹികാരു നകാമുറയെ സമനിലയിൽ തളച്ചാണ് കാൻഡിഡേറ്റ്സ് കിരീടം ഗുകേഷ് സ്വന്തമാക്കിയത്.
أحدث أقدم