എം.കെ.സ്റ്റാലിനെ കാണാൻ കഞ്ചാവ് പൊതിയുമായി എത്തി..ബിജെപി പ്രവർത്തകൻ പിടിയിൽ…


കഞ്ചാവു പൊതിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാണാനെത്തിയ ബിജെപി പ്രവർത്തകൻ പിടിയിൽ ..സ്റ്റാലിനെ കണ്ട് നിവേദനം കൊടുക്കാൻ ശ്രമിച്ചപ്പോളാണ് പ്രതി പിടിയിലായത് .കൊടൈക്കനാലിൽ വിശ്രമത്തിനായി പോയ മുഖ്യമന്ത്രി മധുര വിമാനത്താവളത്തിലിറങ്ങി റോഡ് മാർഗം കൊടൈക്കനാലിലേക്ക് പോകാനൊരുങ്ങവേയാണു ബിജെപി പ്രവർത്തകനായ ശങ്കരപാണ്ഡ്യൻ കയ്യിൽ കഞ്ചാവു പൊതിയുമായി നിവേദനം നൽകാനെത്തിയത്.
ഇതേസമയം സംസ്ഥാനത്തു ലഹരി വസ്തുക്കൾ സുലഭമായി ലഭിക്കുമെന്നു മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇയാൾ പറഞ്ഞു.ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യുകയാണ്.
أحدث أقدم