സുഹൃത്തിൻ്റെ മൃതദേഹം കാണാൻ രാത്രി മോര്‍ച്ചറിയിൽ അതിക്രമിച്ചു കയറിയ യുവാക്കൾ അറസ്റ്റിൽ



പാലക്കാട് : സുഹൃത്തിന്റെ മ്യതദേഹം കാണാൻ യുവാക്കൾ മോർച്ചറിയിൽ അതിക്രമിച്ചു കയറി. കൽമണ്ഡപം സ്വദേശി അജിത്, കരിങ്കരപ്പുള്ളി സ്വദേശി ശ്രീജിത് എന്നിവരാണ് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ അതിക്രമിച്ചു കയറിയത്. ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു. രണ്ടു പേരെയും പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

 ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. ഇവരുടെ സുഹൃത്ത് വലിയപാടം സ്വദേശി രാജേന്ദ്, ബൈക്ക് ഉന്തികൊണ്ടു പോകുന്നതിനിടെ ബസിടിച്ചു മരിച്ചിരുന്നു. രാത്രിയിൽ മോർച്ചറിയിൽ മൃതദേഹം കാണിച്ചു നൽകാറില്ല. 

മൃതദേഹം കാണണമെന്ന് തർക്കിച്ചാണ് യുവാക്കൾ മോർച്ചറിയുടെ ചില്ലു വാതിൽ തകർത്ത് അകത്ത് കയറിയത്.
أحدث أقدم