കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്‍റെ തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്തുകൊണ്ട് എം. സ്വരാജ് നൽകിയ ഹർജി തള്ളി ഹൈക്കോടതി. ഇതോടെ ബാബുവിന് എംഎൽഎയായി തുടരാം.
കെ. ബാബു തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടർമാർക്ക് ശബരിമല അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ചു എന്നതടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് എം സ്വരാണ് തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മുൻപ് എം. സ്വരാജിന്‍റെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാബു സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി തള്ളിയ സുപ്രീംകോടതി ഹൈക്കോടതിയിൽ വാദം തുടരട്ടെയെന്നും അഭിപ്രായപ്പെട്ടിരുന്നു