.
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാർഡിൽ ചികത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂച്ചാക്കൽ വൈശ്യം പറമ്പിൽ അനിൽ കുമാർ (52)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 8-30 ഓടെ കുളിമുറി തുറക്കാത്തതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എത്തി തുറന്നപ്പോഴാണ് കയ്യിലെ ഞരമ്പ് മുറിച്ച് രക്തം വാർന്ന നിലയിൽ അനിൽകുമാറിനെ കണ്ടത്. അമ്പലപ്പുഴ പൊലീസ് എത്തി ഇൻക്വസ്റ്റ് പൂർത്തി മൃതദേഹം ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
കഴിഞ്ഞ 26 ന് ആണ് അനിൽകുമാറിനെ പത്താം വാർഡിൽ പ്രവേശിപ്പിച്ചത്.കടുത്ത പ്രമേഹത്തെ തുടർന്ന് ശരീരമാസകലം വൃണവും രൂപപ്പെട്ടിരുന്നു.തിങ്കളാഴ്ച രാവിലെ 8 മുതൽ അനിൽകുമാറിനെ വാർഡിൽ കാണാതിരുന്നതിനെ തുടർന്ന് ബന്ധു അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു.പൊലീസ് തെരച്ചിൽ തുടരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യ: അമ്പിളി