കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് ലോക്പോൾ സർവേ .ലോക്സഭാ തെരഞ്ഞെടുപ്പിൽ 15 മുതൽ 17 സീറ്റ് വരെ കോൺഗ്രസിന് കിട്ടുമെന്നാണ് സർവേ ഫലം ..ആകെ 28 സീറ്റാണ് കർണാടകയിലുള്ളത്.ഗ്യാരന്‍റികൾ താഴേത്തട്ടിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് സർവേ പ്രവചനം.ബിജെപിക്ക് 11-13 സീറ്റ് വരെ മാത്രമേ കിട്ടൂ എന്നും സർവേ പറയുന്നു.കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഏജൻസിയാണ് ലോക്പോൾ.
ഇതിന് പുറമെ തെലങ്കാനയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്നും പ്രവചനമുണ്ട്.17-ൽ 13 മുതൽ 15 സീറ്റ് വരെ കോൺഗ്രസിന് കിട്ടും.ബിആർഎസ് ഒരു സീറ്റിലൊതുങ്ങും, അല്ലെങ്കിൽ സീറ്റുണ്ടാകില്ല.ബിജെപിക്ക് 2 മുതൽ 3 സീറ്റ് വരെ കിട്ടാം.എഐഎംഐഎം ഹൈദരാബാദ് മണ്ഡലം നിലനിർത്തുമെന്നും ലോക്പോൾ സര്‍വേ പറയുന്നു.ഇതേസമയം സീറ്റ് കുറയുമെന്ന ആശങ്ക ബിജെപിക്കില്ലെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര വ്യക്തമാക്കി .