മോദി വീണ്ടും പ്രധാനമന്ത്രിയാകണം; വിരൽ അറുത്ത് കാളി ദേവിക്ക് സമർപ്പിച്ച് യുവാവ്.


ബെംഗളൂരു: നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ തൻ്റെ ഇടത് ചൂണ്ടുവിരൽ അറുത്ത് കാളി ദേവിക്ക് സമർപ്പിച്ച് യുവാവ്.മോദിയോടുള്ള ആരാധനയ്ക്ക് പേരുകേട്ട അരുൺ വർണ്ണേക്കർ ആണ് മോദിഭക്തിയിൽ വിരലറുത്തത്. വിരൽ മുറിച്ച ശേഷം അരുൺ തന്റെ രക്തം ഉപയോഗിച്ച് വീടിന്റെ ചുമരുകളിൽ 'കാളീ ദേവീ മോദിയെ രക്ഷിക്കൂ' എന്നും കുറിച്ചു.
കാർവാർ നഗരത്തിലെ വീട്ടിൽ മോദിക്കായി
ഒരു ആരാധനാലയം നിർമ്മിച്ചിട്ടുണ്ട്. പതിവായി ഇയാളിവിടെ പ്രത്യേക പ്രാർത്ഥനകളും നടത്താറുണ്ട്. അതേസമയം, പ്രാർഥനയ്ക്കായി രക്തമെടുക്കാൻ വേണ്ടി അരുൺ കത്തികൊണ്ട് മുറിവുണ്ടാക്കിയപ്പോൾ ആവേശംകൊണ്ട് വിരൽ മുറിയുകയായിരുന്നു എന്നും പ്രചാരണമുണ്ട്. തൂങ്ങിയ വിരലുമായി അരുണിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും തുന്നിച്ചേർക്കാനാകില്ലെന്ന് ഡോക്ടർ അറിയിച്ചു. തുടർന്ന് മുറിഞ്ഞുതൂങ്ങിയ വിരലിന്റെ ഭാഗം മുറിച്ചുനീക്കുകയായിരുന്നെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
أحدث أقدم