ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. കിട്ടാത്ത വക്കീല്‍ നോട്ടീസിന് എന്തിനാണ് മറുപടി നല്‍കുന്നതെന്ന് ചോദിച്ച കെ കെ ശൈലജ ഷാഫിക്കെതിരായ നിയമനടപടി തുടരുമെന്നും വ്യക്തമാക്കി.ന്നെ ആക്രമിക്കുക, എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക. ജനം കാര്യങ്ങള്‍ മനസിലാക്കും. ഷാഫിക്കെതിരെയുള്ള നിയമനടപടി തുടരും. വടകരയിലെ ജനങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു. അവരുടെ വിശ്വാസം നഷ്ടപ്പെടുത്തില്ല’, കെ കെ ശൈലജ പറഞ്ഞു. ഷാഫി പറമ്പിലിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍, ഇന്‍സ്റ്റഗ്രാമൊക്കെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരിശോധിക്കാമെന്നായിരുന്നു കെ കെ ശൈലജയുടെ മറുപടി.കഴിഞ്ഞ ദിവസമായിരുന്നു ഷാഫി പറമ്പില്‍ കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. ചെയ്യാത്ത കാര്യത്തിന് തനിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായി. പ്രായമായ ഉമ്മയെ പോലും വിഷയത്തിലേക്ക് വലിച്ചിഴച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇതെന്നുമായിരുന്നു വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരുന്നത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യമുണ്ടായിരുന്നു.
എന്തിനാണ് താൻ ഷാഫിയോട് മാപ്പ് പറയേണ്ടതെന്ന് കെ.കെ.ശൈലജ….
Jowan Madhumala
0
Tags
Top Stories