താന്‍ ബിജെപിയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു എന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ .കെ സുധാകരനെതിരെ രൂക്ഷപ്രതികരണമാണ് ഇ പി ജയരാജൻ നടത്തിയത് .തനിക്ക് ബിജെപിയില്‍ പോകേണ്ട കാര്യമില്ലെന്നും ബിജെപിയില്‍ ചേരാന്‍ അമിത്ഷായുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്തത് സുധാകരനാണെന്നും ജയരാജന്‍ പറഞ്ഞു. സുധാകരനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ജയരാജന്‍ പറഞ്ഞു. .
എനിക്ക് തോന്നുന്നത് സുധാകരൻ സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചിട്ടില്ല എന്നാണ്. അതുകൊണ്ട് ഇന്നുരാവിലെ അതിന്റെ തകരാറു പ്രകടിപ്പിച്ചു. അതാണ് ഞാൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞത് .തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. അവർക്കെതിരെ പൊരുതി വന്നവനാണ്താൻ . അവർ എന്നെ പല തവണ വധിക്കാൻ ശ്രമിച്ചതാണ്. ഞാൻ ദുബായിയിൽ പോയിട്ട് വര്ഷങ്ങളായി എന്നും അദ്ദേഹം വ്യക്തമാക്കി .നിലവാരമില്ലാത്തവർ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുതെന്നും ജനങ്ങള്‍ വിശ്വസിക്കില്ലെന്നും ഇപി ജയരാജൻ പറഞ്ഞു