സിപിഎം സ്ഥാനാർഥിയുടെ പോസ്റ്ററിൽ ഹനുമാനും കാവിയും..ചിഹ്നം നിലനിർത്താനുള്ള പെടാപ്പാട്


ബജ്റംഗബലി കൃപയിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ട് ചോദിച്ച് സിപിഐഎം സ്ഥാനാർത്ഥിയുടെ പ്രചാരണ പോസ്റ്റർ .ഹനുമത് ജയന്തി ദിനത്തിൽ ഖഗഡിയ ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി സഞ്ജയ് കുമാറാണ് ഇത്തരമൊരു പോസ്റ്റർ ഇറക്കിയത് . പോസ്റ്ററിൽ പാർട്ടിയുടെ ചുവപ്പ് നിറത്തേക്കാൾ കൂടുതലുള്ളതും കാവി നിറമാണ് .ഭക്തജനങ്ങളുടെ വിശ്വാസവും വികാരവും ഉൾക്കൊണ്ടാണു ബിഹാറിലെ സിപിഎം തിരഞ്ഞെടുപ്പു പ്രവർത്തനം.. ചിഹ്നം നിലനിർത്താനുള്ള ജീവന്മരണ പോരാട്ടത്തിൽ സിപിഐഎം ഇവിടെ അടവുനയങ്ങളെല്ലാം പുറത്തെടുക്കുന്നുണ്ട്.

ഇരുപതു വർഷത്തിനു ശേഷം ബിഹാറിൽ നിന്നൊരു സിപിഎം അംഗത്തെ ലോക്സഭയിലെത്തിക്കാനുള്ള തത്രപ്പാടിലാണു പാർട്ടി.ശക്തമായ ജാതി സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ഖഗഡിയ. പ്രദേശത്തെ ഭൂരിപക്ഷ ജാതിയായ ഖുശ്വാഹ സമുദായക്കാരനായ പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായ സഞ്ജയ് കുമാറിനെയാണ് പാർട്ടി ഇവിടെ മത്സരിപ്പിക്കുന്നത്. ജാതിയുടെ മുൻ തൂക്കം വോട്ടാക്കി മാറ്റാൻ സ്ഥാനാർത്ഥിയുടെ പേര് സമൂഹമാധ്യമങ്ങളിലും പോസ്റ്ററുകളിലും സഞ്ജയ് കുമാർ ഖുശ്വാഹ എന്നു ജാതിവാലിട്ട് എഴുതിയിട്ടുമുണ്ട്.


أحدث أقدم