കനത്തമഴ: മൂവാറ്റുപുഴയിൽ മൂന്നുകാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 10 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരംവാ​ഗമണ്ണിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു




കൊച്ചി: ഇന്നു പെയ്ത കനത്ത മഴയിൽ മൂവാറ്റു പുഴയിൽ വൻ വാഹനാപകടം. മൂന്നുകാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 10 പേർക്ക് പരുക്കേറ്റു. ഒരു കുടുംബത്തിലെ 4 പേരുടെ നില അതീവ ഗുരുതരമാണ്. മനാപ്പുറത്ത് കുമാരി, ഇവരുടെ മകൻ അനു, അനുവിന്‍റെ ഭാര്യ ലക്ഷ്മി പ്രിയ, ഇവരുടെ 9 വയസുകാരിയായ മകൾ ദീക്ഷിത എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്.
വാ​ഗമണ്ണിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെ തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ നിർമല കോളെജ് കവല ഭാ​ഗത്താണ് അപകടം.വാ​ഗമണ്ണിലേക്ക് പോകുകയായിരുന്ന സുഹൃത്തുക്കളായ 6 പേരാണ് കാറിലുണ്ടായിരുന്നത്. ഈ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന കാറിലും പിന്നീട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.

എഴുമുട്ടം സ്വദേശികളായ നാലം​ഗ കുടുംബം സഞ്ചരിച്ച എതിർ ദിശയിൽ നിന്നു വന്ന കാറിലാണ് അപകടത്തിനിടയാക്കിയ കാർ ആദ്യം ഇടിച്ചത്. അതിനു ശേഷം നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. ഈ കാറിൽ കരുനാ​ഗപ്പള്ളിയിലുള്ള ദമ്പതികളും ഇവരുടെ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞും അടങ്ങിയ കുടുംബമുണ്ടായിരുന്നു
أحدث أقدم