ആലപ്പുഴ മെഡിക്കൽ കോളേജിൽ 12 വയസുകാരിക്കു നേരെ പീഡനശ്രമം..യുവാവ് അറസ്റ്റിൽ…


അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 12 കാരിക്ക് നേരെ പീഡനശ്രമം.യുവാവ് അറസ്റ്റിൽ. പുന്നപ്ര കപ്പക്കട പൊള്ളയിൽ വീട്ടിൽ അരുൺ (24) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്‌ച 11 ഓടെ ആശുപത്രിയിലെ പന്ത്രണ്ടാം വാർഡിലായിരുന്നു സംഭവം.അമ്മക്കു കൂട്ടിരിക്കാൻ വന്ന പെൺകുട്ടി ശുചി മുറിയിൽ കയറിയപ്പോൾ യുവാവ് പിന്നാലെ ചെന്ന് കയറി പിടിക്കുകയായിരുന്നു. കുട്ടിയുടെ ബഹളം കേട്ട് മറ്റു കൂട്ടിരിപ്പുകാർ എത്തി യുവാവിനെ തടഞ്ഞുവെച്ചു. എയ്ഡ് പോസ്റ്റ് പൊലീസ് എത്തി യുവാവിനെ പിടികൂടി അമ്പലപ്പുഴ പൊലീസിന് കൈമാറി
أحدث أقدم