മണ്ണെടുത്ത കുഴിയിൽ കുളിക്കാനിറങ്ങിയ 14 കാരന് ദാരുണാന്ത്യം…


തൃശ്ശൂർ വെള്ളറക്കാടിൽ ബന്ധുവീട്ടിൽ വിരുന്നുന്നെത്തിയ 14 കാരൻ മുങ്ങി മരിച്ചു.കൂട്ടുകാരുമൊത്ത്
മണ്ണെടുത്ത കുഴിയിൽ കുളിക്കുന്നതിനിടെയാണ് കുട്ടി മുങ്ങി മരിച്ചത്.എടപ്പാൾ സ്വദേശി ചെമ്പകശ്ശേരി വീട്ടിൽ പുരുഷോത്തമന്റെ മകൻ അക്ഷയ് ആണ് മരിച്ചത്.വെള്ളറക്കാട് ചിറമനേങ്ങാട് കക്കാട്ടുപാറയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

ഒപ്പം ഉണ്ടായിരുന്നവർ ബഹളം വച്ചതോടെ ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല . തുടർന്ന് കുന്നംകുളം അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നി രക്ഷാസേനയെത്തിയാണ് കുട്ടിയെ പുറത്തെടുത്തത് . കുട്ടിയെ ഉടന്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

أحدث أقدم