ഉത്തർപ്രദേശിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഏഴ് പേർ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്തു. ലഖ്നൗവിലാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ ഏഴു പേർക്കെതിരെ കേസെടുത്തു.മെയ് മൂന്നിനാണ് 16കാരിയായ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോവുന്നത്. തുടർന്ന് ആളൊഴിഞ്ഞ ഗ്യാരേജിൽ എത്തിച്ച ശേഷം പാനീയത്തിൽ മയക്കുമരുന്ന് കലർത്തി കുടിപ്പിച്ചു. ഇവിടെ രണ്ട് ദിവസം ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പരാതിയിൽ ഹിമാൻഷു, സാഹിൽ, സമീർ, വാഹിദ്, അനിൽ എന്നിവർക്കും മറ്റ് രണ്ട് പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. താക്കൂർഗഞ്ചിലെ സദൻ ലാല എന്നയാളുടെ ഗാരേജിലാണ് പ്രതികൾ കുട്ടിയെ ബന്ദിയാക്കിയത്. കുറ്റകൃത്യത്തിനു ശേഷം പ്രതികൾ ഒളിവിൽ പോയി. ഇവരെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് പറഞ്ഞു.
യു.പിയിൽ 16കാരിയെ ഏഴ് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു…
Jowan Madhumala
0