കുറ്റിക്കാട്ടൂരിലെ 18 കാരന്‍റെ മരണം: കെഎസ്ഇബിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ




കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഇരുചക്രവാഹനം കേടായതിനെത്തുടർന്ന് വഴിയരികിലെ ഷെഡിലേക്ക് കയറിയ പതിനെട്ടുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസാണ് മരിച്ചത്. ഞായറാഴ്ച രാത്രി കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലാണ് അപകടമുണ്ടായത്. വണ്ടികേടായപ്പോൾ വഴിയരികിലെ കടയിലെ ഷെഡിലേക്ക് കയറ്റിവെയ്ക്കുന്നതിനിടെ തൂണഇൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്


أحدث أقدم