25 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു..5വയസുകാരിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു….


തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞു.25 അടി താഴ്ചയുള്ള കനാലിലേക്കാണ് കാര്‍ മറിഞ്ഞത്.അപകടത്തില്‍ അഞ്ചുവയസുകാരി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ആരുടെയും പരിക്ക് ഗുരുതരമല്ല .ബന്ധുവീട്ടില്‍ പോയി തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകം ഉണ്ടായത്. റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചതിനാല്‍ മറ്റ് വഴിയിലൂടെ പോകവെയാണ് അപകടം. മണ്ണ് ഇടിഞ്ഞുപോയതിനാല്‍ കാര്‍ കനാലിലേക്ക് മറിയികുകയായിരുന്നു.പരിചയമില്ലാത്ത വഴിയില്‍ രാത്രിയില്‍ മഴയത്ത് സഞ്ചരിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.


أحدث أقدم