ധൂർത്ത് തുടർന്ന് സർക്കാർ ; സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോകകേരള സഭയ്ക്കായി അനുവദിച്ചത് 2 കോടി രൂപ




തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോകകേരള സഭയ്ക്കായി രണ്ട് കോടി രൂപ അനുവദിച്ച് സംസ്ഥാനസർക്കാർ . നാലാം സമ്മേളനത്തിനായാണ് സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചത്. അടുത്തമാസമാണ് ലോകകേരള സഭ.

താമസസൗകര്യത്തിനും ഭക്ഷണത്തിനുമായി സർക്കാർ അനുവദിച്ചിരിക്കുന്നത് 40 ലക്ഷം രൂപയാണ്. പബ്ലിസിറ്റിക്ക് മാത്രമായി അനുവദിച്ചിരിക്കുന്നത് 15 ലക്ഷം രൂപയും. പന്തൽ കെട്ടാനും ഇരിപ്പിടത്തിനുമായി 35 ലക്ഷം , വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന അംഗങ്ങൾക്ക് മൂന്നു ദിവസം താമസിക്കാൻ 25 ലക്ഷം , അവരുടെ ഭക്ഷണത്തിനു മാത്രമായി 10 ലക്ഷം , പിന്നെ നീക്കിയിരിപ്പിനായി അഞ്ചു ലക്ഷം രൂപ എന്നിങ്ങനെയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.

182 പ്രവസി പ്രതിനിധികളാണ് ഇതിൽ പങ്കെടുക്കുന്നത്. എംഎൽഎമാരും സംസ്ഥാനത്ത് നിന്നുള്ള എംപിമാരും ഉൾപ്പെടെ ആകെ 351 അംഗങ്ങളാണ് ലോകകേരള സഭയിൽ ഇത്തവണ എത്തുന്നത്.

ലോകകേള സഭ ധൂർത്താണെന്നാണ് പ്രതിപക്ഷ ആരോപണം . സാമ്പത്തിക പ്രതിസന്ധിയുടെ ഞെരുക്കത്തിൽ ജനങ്ങൾ വട്ടം തിരിയുമ്പോഴാണ് ധൂർത്തുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ക്ഷേമ പെൻഷൻ പോലും അഞ്ച് മാസങ്ങളായി മുടങ്ങി കിടക്കുകയാണ് . കാരുണ്യ പദ്ധതിക്ക് പണം നൽക്കാത്തതിനാൽ സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ നിന്ന് വിട്ട് നിൽക്കുന്നു. ഇതെല്ലാം നിലനിൽക്കുമ്പോൾ ഇത്ര ധൂർത്ത് അവശ്യമാണോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.
أحدث أقدم