കുവൈറ്റിൽ ആകാശ വിസ്മയം കാണാം ആദ്യ പ്രതിഭാസം മെയ് 4 ന് പുലർച്ചെ


r
കുവൈറ്റിൻ്റെ ആകാശത്ത് മെയ് മാസം ആദ്യവാരം ഒരു കൂട്ടം ആസ്‌ട്രോണമിക് പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് അൽ അജ്‌രി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. ആദ്യ പ്രതിഭാസം മെയ് 4 ന് പുലർച്ചെയാണ്. ശനി ഗ്രഹവുമായി ചന്ദ്രൻ സംയോജനം സൂര്യോദയത്തോടെ അപ്രത്യക്ഷമാകും. പുലർച്ചെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനുള്ള സാധ്യതയുണ്ട്. അടുത്ത ദിവസം സൂര്യോദയത്തിന് മുമ്പ് ചന്ദ്രൻ ചൊവ്വ ഗ്രഹവുമായി സംയോജിക്കുന്നത് ദൃശ്യമാകും. മെയ് 5, 6 തീയതികളിൽ ജ്യോതിശാസ്ത്ര പ്രേമികൾക്ക് ഉൽക്ക പെയ്യുന്നത് നിരീക്ഷിക്കാൻ കഴിയും. ഉൽക്കകളുടെ ശരാശരി എണ്ണം മണിക്കൂറിൽ 30 എണ്ണത്തിൽ എത്തുന്നു. ഈ ഉൽക്കകൾ കാണാനുള്ള ഏറ്റവും നല്ല സമയം അർദ്ധരാത്രിക്ക് ശേഷം പൂർണ്ണമായും ഇരുണ്ട സ്ഥലത്ത് ആയിരിക്കും. ഈ മാസം ആറാം തീയതി പുലർച്ചെ ചന്ദ്രൻ ബുധൻ ഗ്രഹവുമായി സംയോജിക്കും, സൂര്യോദയം വരെ ഈ പ്രതിഭാസം നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കാനാകും

أحدث أقدم