അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ. നാദാപുരം ചെക്യാട് പഞ്ചായത്തിലാണ് സംഭവം .അംഗൻവാടിക്കു സമീപം താമസിക്കുന്ന അശോകനെയാണ്(50) വളയം പൊലീസ് പിടികൂടിയത്.രക്ഷിതാക്കൾ വോട്ടു ചെയ്യാൻ പോയ സമയത്തും വിഷു ദിവസവും രണ്ടു കുട്ടികളെ വീട്ടിൽവച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി .
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് പീഡനം ഏറ്റത് .അംഗൻവാടി ജീവനക്കാർ, ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ മൊഴി രേഖപ്പെടുത്തിയശേഷം പ്രതിയെ നാദാപുരം ഡിവൈസ്പിക്ക് കൈമാറുകയായിരുന്നു.