നെയ്യാറ്റിൻകരയിൽ അരളി കഴിച്ച് 6 പശുക്കൾ ചത്തു



തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻ കരയിൽ അരളി കഴിച്ച് പശുക്കൾ ചത്തു. ചക്കാലയ്ക്കൽ സ്വദേശി വിജേഷിന്‍റെ ആറ് പശുക്കളാണ് ചത്തത്.
അടുത്തിടെ പത്തനംതിട്ടയിലെ അടൂർ തെങ്ങമത്തും അരളി ചെടിയുടെ ഇലകൾ കഴിച്ച പശുവും കിടാവും ചത്തിരുന്നു. പിന്നാലെയാണ് തിരുവനന്തപുരത്തും സമാനമായ സംഭവം ഉണ്ടായത്.(  അതേ സമയം ആന്തരീകാവയവങ്ങളുടെ പരിശോധന നടത്തിയെങ്കിൽ മാത്രമെ മരണകാരണം വ്യക്തമാകൂ ) 



أحدث أقدم