യുപിയിൽ 8 തവണ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്…


യുപിയിലെ ഒരു പോളിംഗ് ബൂത്തിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം പുറത്തുവിട്ട് ഇന്ത്യ സഖ്യം..ബിജെപി സ്ഥാനാർഥിയായ മുകേഷ് രജ്പുത് എന്നയാൾക്കാണ് യുവാവ് ഇത്തരത്തിൽ വോട്ട് ചെയ്യുന്നത്. ബിജെപി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു എന്ന ഇന്ത്യ സഖ്യം ആരോപങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ കൂടിയാണ് ഈ വീഡിയോ പ്രചരിച്ചത്.വോട്ട് ചെയ്യുന്ന വീഡിയോ യുവാവ് തന്നെയാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. സംഭവത്തില്‍ കടുത്ത നടപടി വേണമെന്നാണ് വീഡിയോ പുറത്തുവിട്ടതിന് ശേഷം സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെടുന്നത്.

സംഭവത്തെ തുടർന്ന് റീപോളിംഗ് നടത്തണം എന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടിരിക്കുകയാണ്.വോട്ട് ചെയ്യുന്ന യുവാവിന് പ്രായപൂര്‍ത്തിയായതാണോ എന്ന സംശയവും ഉയരുന്നുണ്ട്. യുപിയിലെ ഫറൂഖാബാദ് ലോക്സഭ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് സംഭവം എന്നാണ് സൂചന.
أحدث أقدم