കൂരോപ്പടയിലെ റോഡിൻ്റെ ശോച്യാവസ്ഥ റോഡിലെ കുഴിയിൽ വാഴ വച്ച് B J P പ്രതിഷേധ സമരം നടത്തി


കൂരോപ്പട പഞ്ചായത്തിലെ 12-ആം മൈൽ പറയർകുന്ന് തകർന്ന് തരിപ്പണമായി കിടക്കാൻ തുടങ്ങിയിട്ട് 4 വർഷക്കാലമായി റോഡിലെ കിടങ്ങുകളിൽ അഴുക്കുവെള്ളം തളം കെട്ടിക്കിടക്കുന്നതിൽ അപകടങ്ങൾ സർവ്വസാധാരണമാണ് കോത്തല സ്കൂളിലെ കുട്ടികളും അമ്പലത്തിലേക്കും പള്ളികളിലേക്കുമടക്കം നിരവധി യാത്രക്കാർ ആശ്രയിക്കുന്ന വഴിയാണ് ഈ രീതിയിൽ തോടിനു സമമായി കിടക്കുന്നത് ഈ റോഡ് പഞ്ചായത്തിന്റെ ആസ്തിയാണോ PW D ആസ്തിയാണോ എന്ന തർക്കം നില നില്ക്കുന്നതും ഇതിന്റെ  പുനർ നിർമാണത്തെ തടസ്സപ്പെടുത്തുന്നതായി പറയുന്നു

.9, 10, 12 വാർഡുകളിലെ യാത്രക്കാർ കൂടുതലായി ഉപയോഗിക്കുന്ന ഈ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിലെ അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി 67 ആം ബൂത്ത് കമ്മിറ്റി റോഡിലെ ഗർത്തത്തിൽ വാഴ വച്ച് സമരപ്രഖ്യാപനം നടത്തി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് താഴത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  പഞ്ചായത്ത് ജെന. സെക്രട്ടറി KK രാജൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സുരേഷ് കല്ലടപ്പള്ളി നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ശ്രീമതി മഞ്ജു പ്രദീപ് ഉദ്ഘാടനം ചെയ്ത  യോഗത്തിൽ മണ്ഡലം ഭാരവാഹികളായ ഗോപൻ , രവിശങ്കർ, ബിജയ് എന്നിവർ സംസാരിച്ചു.
أحدث أقدم