ആലപ്പുഴ : തോട്ടപ്പള്ളി ഒറ്റപ്പനയിൽ വീടിനുള്ളിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പന പുതുവലിൽ ശ്യാം ഘോഷ് (35)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെ 5-15 ഓടെ പിതാവ് കാർത്തികേയൻ മകൻ്റെ മുറിയിൽ ചെന്ന് നോക്കുമ്പോൾ വായിൽ നിന്നും നുരയും പതയും വരുന്നത് കണ്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ആലപ്പുഴ എ. ആർ. ക്യാമ്പിലെ പോലീസുകാരനാണ് മരിച്ച ശ്യാം ഘോഷ് .ദീർഘകാലമായി കരൾ രോഗത്തിന് മരുന്ന് കഴിച്ചു വരുകയാണ്. അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ