കോട്ടയം: എംസി റോഡിൽ പള്ളത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗ സ്കൂട്ടറിൽ തട്ടി അഭിഭാഷകയ്ക്ക് പരിക്ക്
. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ബാറിലെ അഭിഭാഷകയായ ചങ്ങനാശേരി സ്വദേശിനിയായ ഫർഹാനയ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് ആറരയോടെ കോട്ടയം എംസി റോഡിൽ പള്ളത്തായിരുന്നു അപകടം. പാലായിലേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൻ്റെ പിൻ ഭാഗം ഫർഹാന സഞ്ചരിച്ച സ്കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവർ അൽപ നേരം ഇവിടെ കിടന്നു. ഇതുവഴി എത്തിയ യുവാക്കളാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.