ഇന്നലെ ഹൈക്കമാന്റ് അനുമതി നൽകിയതോടെയാണ് തിരികെയെത്തുന്നത്. സുധാകരൻറെ സമ്മർദത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ അധ്യക്ഷ പദവി ഏറ്റെടുക്കാൻ അനുവദിച്ചത്.ശനിയാഴ്ച ചേർന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് പിന്നാലെ ആക്ടിങ് പ്രസിഡൻറ് എം.എം ഹസനിൽ നിന്ന് ചുമതല ഏറ്റെടുക്കാനാണ് സുധാകരൻ നീക്കം നടത്തിയത്. എന്നാൽ ആക്ടിങ് പ്രസിഡന്റിനെ നിയോഗിച്ചത് ഹൈക്കമാന്റ് ആയതിനാൽ അനുമതി വേണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അടക്കമുള്ളവർ നിലപാട് എടുത്തു.
എന്നാൽ ഇതിൽ സുധാകരൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു .തുടർന്ന് കെ.സി വേണുഗോപാൽ അടക്കമുള്ളവർ കൂടിയാലോചിച്ച് കൂടുതൽ വിവാദം വിഷയത്തിൽ വേണ്ടതില്ലെന്ന ധാരണയിലാണ് ചുമതലയേൽക്കാൻ സുധാകരന് നിർദേശം നൽകിയത് .