കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു


മൂവാറ്റുപുഴ നിരപ്പിൽ കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കുളങ്ങാട്ടുപാറ സ്വദേശി കത്രിക്കുട്ടി (85) ആണ് മരിച്ചത്. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ആറുമാസം മുൻപ് വീണതിനെ തുടർന്നാണ് കത്രിക്കുട്ടി കിടപ്പിലായത്. പ്രാഥമികകൃത്യങ്ങൾ പോലും സ്വയം നിർവഹിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കത്രിക്കുട്ടി. മക്കൾക്ക് ഒരു ഭാരമാകണം എന്ന ചിന്തയിലാണ് കത്രിക്കുട്ടിയെ ജോസഫ് കൊലപ്പെടുത്തിയതെന്ന് നാട്ടുകാർ പറയുന്നു. അഞ്ച് മക്കളാണ് ഇവർക്കുള്ളത്. മക്കൾ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു കൊലപാതകം.




أحدث أقدم