നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു.തുടർന്ന് ബസ് ഇന്ന് രാവിലെ കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയത് ശുചിമുറി സൗകര്യമില്ലാതെ.ശുചിമുറിയുടെ ഫ്‌ളഷിന്റെ ബട്ടണ്‍ ഇളക്കിമാറ്റിയ നിലയിലായിരുന്നു. ഇന്നലെ യാത്രക്കിടെയാണ് കേടുപാടുകള്‍ സംഭവിച്ചത്.
അതേസമയം പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30-ന് ബംഗളൂരുവിലെത്തുകയും ഉച്ചയ്ക്ക് 2.30-ന് ബംഗളൂരുവില്‍ നിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ട് തിരിച്ചെത്തുന്ന രീതിയിലാണ് നിലവില്‍ നവകേരള ബസിന്റെ യാത്രാക്രമം. എന്നാല്‍ ഈ സമയം യാത്രക്കാര്‍ക്ക് സൗകര്യപ്രദമല്ലെന്ന് വിലയിരുത്തലുണ്ട്.