ലൈംഗിക അതിക്രമ പരാതിയിൽ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരെ അതിജീവിത


കൊല്‍ക്കത്ത: ലൈംഗിക അതിക്രമ പരാതിയിൽ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരെ അതിജീവിത. രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങളെ കാണിച്ചതോടെ പരാതിക്കാരിയുടെ സ്വകാര്യത സൂക്ഷിക്കണമെന്ന നിയമം ലംഘിച്ചു. വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തിയ ഗവർണർക്ക് എതിരെ നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാൾ രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിക്കുമെന്ന് രാജ്ഭവൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദൃശ്യങ്ങൾ ലഭ്യമാകുന്നില്ലെന്ന പൊലീസ് ആരോപണത്തെ തുടർന്നായിരുന്നു തീരുമാനം. ദൃശ്യങ്ങൾ ആവശ്യമുള്ളവർക്ക് നൽകുമെന്നും മമതയെയും പൊലീസിനെയും ഒഴികെയുള്ളവരെ ദൃശ്യങ്ങൾ കാണിക്കുമെന്നുമാണ് രാജ്ഭവൻ വ്യക്തമാക്കിയത്.
أحدث أقدم