സിങ്കപ്പൂരിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയകേസിൽ യുവാവ് അറസ്റ്റിൽ


പത്തനംതിട്ട: സിങ്കപ്പൂരിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കുമളി റോസപ്പൂക്കണ്ടം ഹാറൂൺ മൻസിൽ ഫിറോസ്ഖാനെ(44)യാണ് കോയിപ്രം പൊലീസ് അറസ്റ്റുചെയ്തത്. എറണാകുളം ജില്ലക്കാരനായ പുറമറ്റം അമരിയിൽ താമസിച്ചുവരുന്ന പി.ജെ.ആന്റണി സജുവിന്റെ പരാതിയിലാണ് അറസ്റ്റ്.
സിങ്കപ്പൂരിൽ ജോബ് വിസ സംഘടിപ്പിച്ചുനൽകാമെന്നു പറഞ്ഞ് 2023 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പലപ്പോഴായി 6,20,000 രൂപ ഫിറോസ്ഖാൻ കൈപ്പറ്റിയിരുന്നു. ആന്റണി സജുവിന്റെയും ഭാര്യയുടെയും അക്കൗണ്ടിൽനിന്ന് ഗൂഗിൾപേവഴിയാണ് പണം കൈമാറിയത്.

ജോലി ലഭിക്കാതായതോടെയാണ് ആന്റണി സജു പൊലീസിനെ സമീപിച്ചത്. പൊലീസന്വേഷണം തുടങ്ങിയതോടെ ഒളിവിൽപ്പോയ പ്രതിയെ കുമളിയിൽനിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. കോയിപ്രം എസ്.എച്ച്.ഒ. ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ. മുഹ്‌സിൻ മുഹമ്മദാണ് കേസന്വേഷിക്കുന്നത്.
أحدث أقدم