ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ



ആലപ്പുഴ: ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡണ്ടായ കെഎ സാബുവാണ് അറസ്റ്റിലായത്. 

മോട്ടോർ വെഹിക്കിൾ ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജിയുടെ വാഹനമാണ് സാബു തടഞ്ഞുനിർത്തി ഡ്രൈവറെ ചീത്ത വിളിച്ചത്. ആലപ്പുഴ നോർത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത് .
 ഗട്ടർ ഒഴിവാക്കി വന്ന കാർ സ്കൂട്ടറിൽ ഇടിക്കാൻ വന്നുവെന്ന് ആരോപിച്ചാണ് വണ്ടി തടഞ്ഞത്. ഈ സമയത്ത് ജഡ്ജി കാറിൽ ഉണ്ടായിരുന്നില്ല. 
أحدث أقدم