കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കം: മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്


തിരുവനന്തപരും: മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു നൽകിയ പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശം. മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ എന്നിവർക്കെതിരെ കേസെടുക്കാനാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് യദു മേയറടക്കം അഞ്ചുപേർക്കെതിരെ പരാതി നൽകിയത്. ഏപ്രില്‍ 27ന് രാത്രി പത്തോടെ പാളയം സാഫല്യം കോംപ്ലക്‌സിനുസമീപം വെച്ചായിരുന്നു സംഭവം.

നേരത്തേ മറ്റൊരു പരാതിയിൽ ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. കേസെടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം കോടതി ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു നടപടി. മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഡ്രൈവർ നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
أحدث أقدم