ഭരണത്തെ ചൊല്ലി തർക്കം..പാളയം സിഎസ്ഐ ചർച്ചിൽ വിശ്വാസികൾ ചേരി തിരിഞ്ഞ് പ്രതിഷേധിച്ചു…


പാളയം സിഎസ്ഐ എംഎം ചർച്ചിൽ വിശ്വാസികൾ ചേരി തിരിഞ്ഞ് പ്രതിഷേധിച്ചു.സിഎസ്‌ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ ചൊല്ലിയാണ് തർക്കം.നിലവിൽ ബിഷപ്പിന്റെ ചുമതല നിർവഹിക്കുന്ന ഫാ. മനോജ്‌ റോയിസ് വിക്ടറിനെ ഒരു വിഭാഗം ഇറക്കി വിട്ടു. മുൻ അഡ്മിനിസ്ട്രറ്റീവ് സെക്രട്ടറി ടി ടി പ്രവീൺ പക്ഷമാണ് ബിഷപ്പിനെ ഇറക്കി വിട്ടത്. ബിഷപ്പിനെ ഇറക്കി വിട്ടതിനെതിരെ ഒരു വിഭാഗം പ്രതിഷേധിച്ചതോടെയാണ് സംഘർഷമുണ്ടായത്. പൊലീസ് സംഘം സ്ഥലത്തെത്തി.

പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ പിരിച്ചുവിട്ടു പുതിയ ബിഷപ്പിന് ചുമതല നൽകിയിരുന്നു. ഇതിനെതിരെ പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സുപ്രീംകോടതിയിൽ പോയി അനുകൂല വിധി വാങ്ങി. ഈ വിധിയുമായി എത്തി ഇന്ന് ഓഫീസിനകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് പ്രതിഷേധം നടന്നത്.


أحدث أقدم