നാലിടത്ത് കനത്ത മത്സരം നേരിട്ടു, അവസാന നിമിഷത്തിലെ പുനഃസംഘടന ദോഷം ചെയ്തു: തെരഞ്ഞെടുപ്പ് വിലയിരുത്തി കെപിസിസി







തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലിടത്ത് കനത്ത മത്സരമാണ് നടന്നതെന്ന് കെപിസിസി വിലയിരുത്തൽ. ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ എന്നീ മണ്ഡലങ്ങളിൽ കനത്ത മത്സരമുണ്ടായി. തൃശൂരിൽ 20,000 ത്തിലധികം ഭൂരിപക്ഷത്തിൽ മുരളീധരന് വിജയമുറപ്പാണെന്നും കെപിസിസി യോഗം വിലയിരുത്തി.
കോണ്‍ഗ്രസ് മത്സരിച്ച 16 മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസമാണ് യോഗത്തില്‍ പ്രതിഫലിച്ചത്. നാലിടങ്ങളില്‍ മത്സരം കനത്തെങ്കിലും അവിടെ പരാജയപ്പെടുന്ന സ്ഥിതി വിശേഷം ഇല്ല. വടകര ഉള്‍പ്പടെയുള്ള മറ്റ് മണ്ഡലങ്ങളില്‍ വന്‍ വിജയം നേടും.
തുടക്കം മുതൽ അവസാനം വരെ പാർട്ടി ഒറ്റക്കെട്ടായി നിന്നുവെന്നും കെപിസിസി ആക്‌ടിങ് പ്രസിഡന്‍റ് എം.എം. ഹസൻ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിന്‍റെ അവസാന നിമിഷങ്ങളിൽ നടത്തിയ പുനഃസംഘടന പ്രചാരണത്തെ ബാധിച്ചെവന്നും അവലോകന യോഗത്തിൽ സ്ഥാനാർഥികൾ വിലയിരുത്തി
أحدث أقدم