മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുമ്പിൽ അഭ്യാസം;



അടൂർ: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം നടത്തിയ അടൂർ സ്വദേശി പിടിയിൽ. പറക്കോട് സ്വദേശി ദീപുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡരികിലെ ഓവുചാലിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. അതിനുശേഷം ബാറിനു മുന്നിൽ അഭ്യാസം നടത്തുകയായിരുന്നു.

ദീപുവിനെ വനംവകുപ്പിനു കൈമാറി. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവിച്ചു, ജനമധ്യത്തിൽ പ്രദർശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട് ജനം തടിച്ചുകൂടിയപ്പോഴാണ് അവിടെ എത്തിയ ദീപു പാമ്പിനെ പിടികൂടിയത്. പിന്നീട് തോളിലിട്ട് നീങ്ങുകയായിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൊലീസ് സ്ഥലത്തേക്ക് എത്തിയെങ്കിലും ദീപു പാമ്പിനെ വിട്ടുനൽകിയില്ല. ഏറെ നേരത്തെ ശ്രമഫലമായാണ് കസ്റ്റഡിയിൽ എടുത്തത്.



أحدث أقدم