അഞ്ചു ഘട്ടത്തിലെ തെരഞ്ഞെടുപ്പു പൂര്‍ത്തിയായെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടു ഘട്ടം കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഈ ഘട്ടത്തില്‍ ബുത്തു തല വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന് ആളെ വിനിയോഗിക്കാന്‍ കമ്മിഷന് കഴിയില്ലെന്ന് കോടതി പറഞ്ഞു.
ബൂത്ത് തല വോട്ടിങ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കമ്മിഷന് നിര്‍ദേശം നല്‍കണമെന്ന്, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഉപഹര്‍ജിയിലൂടെയാണ് ആവശ്യപ്പെട്ടത്. 2019 മുതല്‍ പരിഗണനയിലുള്ള മുഖ്യ ഹര്‍ജിക്കൊപ്പം ഇതു പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.