ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഡ്രൈവര്‍ രക്ഷപ്പെട്ടു…


ആലപ്പുഴ: ആലപ്പുഴ – ചങ്ങനാശേരി റോഡിൽ മങ്കൊമ്പിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന ഡ്രൈവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പിന്നാലെ വന്ന വാഹന യാത്രക്കാർ കാറിൽ നിന്ന് പുക ഉയരുന്ന വിവരം ഡ്രൈവറെ അറിയിക്കുകയായിരുന്നു. ഡ്രൈവർ പുറത്തിറങ്ങിയ ഉടൻ കാറിൽ മുഴുവൻ തീപടർന്നിരുന്നു. ആലപ്പുഴ, ചങ്ങനാശേരി, തകഴി എന്നിവിടങ്ങളിൽ നിന്ന് ഫയർ ഫോഴ്സ് എത്തി തീയണച്ചു. മാരുതി 800 കാറാണ് കത്തി നശിച്ചത്.


أحدث أقدم