ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി





കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷക്കെതിരെ പ്രതി അസം സ്വദേശി അമിറുൽ ഇസ്ലാം നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ഉച്ചയ്ക്ക് 1.45ന് ഡിവിഷൻ ബഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. വധ ശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും. ‌

വധ ശിക്ഷ ഒഴിവാക്കണം എന്നതു മാത്രമല്ല കുറ്റവിമുക്തനാക്കണമെന്ന ആവശ്യവും പ്രതി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകം, ബാലാത്സംഗം, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്.

എന്നാൽ താൻ നിരപരാധിയാണെന്നു ഇയാൾ ഹർജിയിൽ പറയുന്നു. പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് വാദം. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനായിരുന്ന ജിഷ മരിച്ചത്.
أحدث أقدم