കമ്പനിയുടെ സത്പേരിനെ ബാധിച്ചു; ജീവനക്കാർക്കെതിരെ കർശന നടപടിയുമായി എയർ ഇന്ത്യ എക്സ്പ്രസ്





ന്യൂഡൽഹി : സമരം നടത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാർക്ക് എതിരെ നടപടിയുമായി കമ്പനി. സമരം ചെയ്ത ക്യാബിൻ ക്രൂ ജീവനക്കാരിൽ ചിലരെ പിരിച്ചുവിട്ടതായും കമ്പനി അറിയിച്ചു. ഫ്ലൈറ്റ് സർവീസുകളെ ബാധിക്കണമെന്ന പൊതു ഉദ്ദേശത്തോടെ അവധി എടുത്തു, നടപടി പൊതുജനങ്ങളെയും കമ്പനിയുടെ സത്പേരിനെയും ബാധിച്ചു തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം പ്രശ്ന പരിഹാരത്തിനായി എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെൻ്റ് കമ്പനി ഇന്ന് ക്യാബിൻ ക്രൂവുമായി ഗുഡ്ഗാവിൽ ചർച്ച നടത്തും. മെയ് 13 വരെ പ്രതിസന്ധി തുടർന്നേക്കുമെന്നാണ് സൂചന .ഓരോ ദിവസത്തെയും 40 ഓളം സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ 91 ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്, 102 സർവീസുകാൾ വൈകുകയും ചെയ്‌തു.

أحدث أقدم