കൊല്ലം: ഇരുചക്ര വാഹനത്തിലെത്തി മാല മോഷണം നടത്തുന്ന മൂന്നംഘ സംഘം പിടിയിൽ.ആദിച്ചനല്ലൂര്‍ കുതിരപ്പന്തിയില്‍ വീട്ടില്‍ ജയചന്ദ്രന്‍ പിള്ള മകന്‍ ഗോകുല്‍(29), കാരേറ്റ് കല്ലറ പള്ളിമുക്കില്‍ ചരുവിള വീട്ടില്‍ ഫാറൂഖ് മകന്‍ റഹീം(39) കൊല്ലം പുള്ളിക്കട പുതുവല്‍ പുരയിടത്തില്‍ രതീഷിന്റെ ഭാര്യ സുമലക്ഷ്മി എന്നിവരാണ് പിടിയിലായത്. മെയ് 22 ന് ആശ്രാമം എ കെ വൈ ആഡിറ്റോറിയത്തിന് സമീപത്ത് വീട്ടിലേക്ക് നടന്നുപോയ അശ്വനി ചിത്ര എന്ന യുവതിയുടെ അഞ്ച് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല കവര്‍ച്ച നടത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
ഒന്നും രണ്ടും പ്രതികള്‍ മോഷണം നടത്തിയ സ്വര്‍ണ്ണ മാല സുമലക്ഷ്മിയാണ് സ്വകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്നത്. സമാന രീതിയില്‍ ചാത്തന്നൂരിലും, പരിപ്പള്ളിയിലും മാല മോഷണം നടത്തിയത് ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. . ഗോകുലും റഹീമും മുമ്പും മോഷണകേസുകളില്‍ പൊലീസ് പിടിയിലായിട്ടുണ്ട്, ജയില്‍ വാസക്കാലത്ത് പരിചയത്തിലായ ഇരുവരും ജയില്‍വാസത്തിന് ശേഷം ഒരുമിച്ച് മോഷണത്തിനിറങ്ങുകയായിരുന്നു.