ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ


ന്യൂഡൽഹി: വോട്ടിങ് മെഷിനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് ( എസ്എൽയു) കൈകാര്യം ചെയ്യുന്നതില്‍ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചിഹ്നങ്ങള്‍ ലോഡ് ചെയ്‌ത ശേഷം എസ്എൽയു സീൽ ചെയ്യണം.

എസ്എൽയു കുറഞ്ഞത് 45 ദിവസമെങ്കിലും ഇവിഎമ്മിനൊപ്പം സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കണമെന്നും കമ്മീഷൻ നൽകിയ നിർദേശത്തിൽ പറയുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കമ്മീഷൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
أحدث أقدم