കാണാതായ ഹൗസ് ബോട്ട് ജീവനക്കാരൻ്റെ മൃതദേഹം പുത്തൻ കായലിൽ നിന്നും കണ്ടെത്തി.


കുമരകം : ഇന്നലെ പുലർച്ചെ കാണാതായ ഹൗസ് ബോട്ട് ജീവനക്കാരൻ്റെ മൃതദേഹം പുത്തൻ കായലിൽ നിന്നും ഇന്നു രാവിലെ 9 ഓടു കൂടി കണ്ടെത്തി. കുമരകം ലേക്‌ റിസോർട്ടിന് സമീപം പുത്തൻ പുരയിൽ പി.കെ. അനീഷിൻ്റെ (45) മൃതദേഹമാണ് കണ്ടെത്തിയത്. 

ഹൗസ് ബോട്ടിലെ കുക്ക് ആയ ഇയാൾ കഴിഞ്ഞ രാത്രി മുതൽ പുലർച്ചെ രണ്ടു വരെ ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നു. ഇയാൾ പുലർച്ചെ വരെ ഫോൺ ഉപയോഗിച്ചിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിരുന്നില്ല. ബന്ധുക്കൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഫയർഫോഴ്സ് ജീവനക്കാരെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. ലേക് റിസോർട്ടിന് സമീപം പുത്തൻപുരയിൽ കൃഷ്ണൻകുട്ടി രത്നമ്മ ദമ്പതികളുടെ മകനാണ് പി. കെ. അനീഷ് . ഏക സഹോദരൻ രാജേഷ്. പരേതൻ അവിവാഹിതനാണ് സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ.
أحدث أقدم