കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി യാത്ര; ഒരാൾ പിടിയിൽ





അമ്പലപ്പുഴ: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ കഞ്ചാവുമായി യാത്ര ചെയ്തയാൾ പിടിയിൽ. പുറക്കാട് ഒറ്റപ്പന സ്വദേശിയാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കവറിലും പേപ്പറിൽ പൊതിഞ്ഞും സൂക്ഷിച്ച 1.200 കിലോഗ്രാം കഞ്ചാവ് ഇയാളിൽനിന്ന് പിടികൂടി.
തിരുവവന്തപുരത്തുനിന്നു പാലക്കാട്ടേക്കുള്ള സൂപ്പർഫാസ്റ്റ് ബസിൽ കൊല്ലത്തുനിന്നാണിയാൾ ക‍യറിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്
أحدث أقدم