അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് റിബേറ്റ് ആണിതറച്ച ശേഷം ലോഹപൂട്ടിട്ടു. പൂട്ടിയ യുവാവ് പിടിയിൽ


അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ലോഹ ആണി തറച്ച ശേഷം അതിൽ പൂട്ട് ഇട്ട ഭർത്താവ് അറസ്റ്റിൽ .യുവതിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം. നേപ്പാൾ സ്വദേശിയായ 30 കാരനാണ് 28 കാരിയായ ഭാര്യയെ ക്രൂരമായി ആക്രമിച്ചത്.ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച യുവാവ് വാക്കു തർക്കത്തിൽ ഏർപ്പെടുകയും. വാക്കേറ്റം കയ്യേറ്റമാവുകയുമായിരുന്നു. മർദ്ദനത്തിന് ശേഷം ഭാര്യയുടെ കയ്യും കാലും കെട്ടിയിട്ട ശേഷമായിരുന്നു കൊടും ക്രൂരത.

സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് 30കാരൻ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 326, 506(2), 323 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമം അപലപിച്ച പൊലീസ് യുവാവിന് ശിക്ഷ ഉറപ്പാക്കുമെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.


أحدث أقدم