മഴയ്ക്ക് കലിയിളകി, മറ്റക്കര മുങ്ങി..ഉച്ചയോടെ മറ്റക്കരയുടെ താഴ്ന്ന പ്രദേശങ്ങളായ നെല്ലിക്കുന്ന്, ചുവന്നപ്ലാവ്, പടിഞ്ഞാറെ പാലം തുടങ്ങീ എല്ലാ പ്രദേശങ്ങളിലും വൻ പ്രളയം ഉണ്ടായി


മറ്റക്കര: രാവിലെ മുതൽ ഉച്ചവരെ നിർത്താതെ പെയ്ത പെരുമഴയിൽ മറ്റക്കര മുങ്ങി. കേരളത്തിലെ തന്നെ ആദ്യത്തെ പ്രളയമാണ് കോട്ടയം ജില്ലയിലെ മറ്റക്കരയിൽ ഇന്ന്  കണ്ടത്. വർഷങ്ങളായി മറ്റക്കര നേരിടുന്ന വൻ ഭീഷണിയാണ് ഇത്തരം മിന്നൽപ്രളയങ്ങൾ. ചൊവ്വ രാവിലെ മുതലാണ് കോട്ടയം ജില്ലയിൽ ശക്തമായ മഴ ആരംഭിച്ചത്. മീനച്ചിലാറിൻ്റെ തീരത്ത് ശക്തമായ മഴയും മണ്ണിടിച്ചിലും ഉണ്ടായി. മീനച്ചില്ലാറിൻ്റെ കൈവഴിയായ പന്നഗത്തിൻ്റെ തീരുപ്രദേശങ്ങളിലും മഴ ശക്തമായിരുന്നു. ആനിക്കാട്, പള്ളിക്കത്തോട്, കൂരോപ്പട, മാടപ്പാട്, മറ്റക്കര തുടങ്ങി പ്രദേശങ്ങളിൽ എല്ലാം പെരുമഴയായിരുന്നു. ഉച്ചയോടെ മറ്റക്കരയുടെ താഴ്ന്ന പ്രദേശങ്ങളായ നെല്ലിക്കുന്ന്, ചുവന്നപ്ലാവ്, പടിഞ്ഞാറെ പാലം തുടങ്ങീ എല്ലാ പ്രദേശങ്ങളിലും വൻ പ്രളയം ഉണ്ടായി. മറ്റക്കര ഇതുവരെ കാണാത്ത പ്രളയമാണ് ഇത്തവണ ഉണ്ടായത്. മറ്റക്കര നെല്ലിക്കുന്ന് തച്ചിലേട്ട് ശ്രീകാന്തിൻ്റെ വീട്ടിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി. നെല്ലിക്കുന്ന് മനോരമ ഏജൻ്റ് അരവിന്ദാക്ഷൻ്റെ കന്നുകാലി തൊഴുത്തിൽ വെള്ളം കയറി. പടിഞ്ഞാറെ പാലം, തച്ചിലങ്ങാട്, ചുവന്നപ്ലാവ് കുഴിമറ്റം റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
أحدث أقدم