യൂട്യൂബർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിവെച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സംഘാടകർ. ആളുകുറഞ്ഞതോടെ ഹോട്ടലില്‍നിന്ന് വരാൻ തയ്യാറായില്ല,പിന്നീട് വന്ന് അസഭ്യവര്‍ഷം;



കോഴിക്കോട്: യൂട്യൂബർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിവെച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സംഘാടകർ. ഉച്ചയ്ക്ക് നടക്കേണ്ട പരിപാടിയിൽ ആളുകുറവെന്ന് പറഞ്ഞ് അനിൽ ബാലചന്ദ്രൻ ഹോട്ടലിൽ നിന്ന് വരാൻ തയ്യാറായില്ലെന്ന് സംഘാടകർ പറഞ്ഞു. ഒരു മണിക്കൂറോളം വൈകിയാണ് പരിപാടി തുടങ്ങിയത്. എന്നാൽ സംസാരത്തിനിടെ തുടർച്ചയായി അസഭ്യവാക്ക് ഉപയോഗിച്ചതോടെ വ്യാപാരികൾ ഇടപെട്ട് പരിപാടി നിർത്തിവെക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കോഴിക്കോട് ട്രേഡ് സെന്ററിൽ വെച്ച് നടന്ന റോട്ടറി ഇന്റർനാഷണലിന്റെ മെഗാ ബിസിനസ് കോൺക്ലേവിലാണ് അനിൽ ബാലചന്ദ്രൻ തുടർച്ചയായി അസഭ്യവാക്ക് വാക്ക് ഉപയോഗിച്ചത്. ഇതോടെ സദസ്സിൽ ഉണ്ടായിരുന്നവർ ബഹളം വെച്ചു. അനിൽ ബാലചന്ദ്രനെതിരേ കൈയേറ്റ ശ്രമവും ഉണ്ടായി. തുടർന്ന് പരിപാടി നിർത്തിവെപ്പിക്കുകയായിരുന്നു.
എന്തുകൊണ്ടാണ് സെയിൽസ് ക്ലോസ് ചെയ്യാൻ പറ്റാത്തത്?' എന്ന വിഷയത്തിലായിരുന്നു അനിൽ ബാലചന്ദ്രന്റെ സംസാരം. കസ്റ്റമറുടെ പിറകെ തെണ്ടാൻ നാണമില്ലേ എന്നു പറഞ്ഞാണ് അനിൽ ബാലചന്ദ്രൻ അധിക്ഷേപം തുടങ്ങിയത്. തുടർന്ന് വ്യവസായികളെ 'തെണ്ടികൾ' എന്നു വിളിച്ച് തെറിവിളി തുടർന്നതോടെയാണ് കേട്ടുനിന്നവർ പ്രതിഷേധിച്ചത്. പരിപാടിക്കെത്തിയവർ ബഹളം വച്ചതോടെ സംഘാടകർ ഇടപെട്ട് പരിപാടി നിർത്തിക്കുകയായിരുന്നു.
ഉച്ചയ്ക്കു നടക്കേണ്ട പരിപാടിയിൽ സദസ്സിൽ ആളുകുറവാണെന്ന് പറഞ്ഞ് അനിൽ ബാലചന്ദ്രൻ ഹോട്ടലിൽനിന്ന് വേദിയിലേക്കു വരാൻ തയാറായില്ല. ഒരു മണിക്കൂറോളം വൈകിയായിരുന്നു പരിപാടി തുടങ്ങിയതെന്ന് സംഘാടകർ പറഞ്ഞു.




أحدث أقدم