തിരുവനന്തപുരം: ഉഷ്ണ തരംഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിച്ചിരിക്കുന്നത്. ഇന്ന് കാസർകോട് ജില്ലയൊഴികെ മറ്റെല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാംകുളം, ഇടുക്കി, മലപ്പുറം തുടങ്ങി 8 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. 5-ാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം എന്നിവിടങ്ങളിലും 6ന് കാസർകോട് ജില്ലയൊഴികെ മറ്റെല്ലാ ജില്ലകളിലും 7-ാംതിയ്യതി സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. 7ന് വയനാട് ജില്ലയിൽ ശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്
ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ…ഇന്ന് ഒരു ജില്ലയൊഴികെ മറ്റെല്ലായിടത്തും മഴയ്ക്ക് സാധ്യത..
Jowan Madhumala
0
Tags
Top Stories