മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണി..ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു….


മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയില്‍ പാലക്കാട് ഗൃഹനാഥൻ ആത്മഹത്യചെയ്തു. പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസനാണ് ആത്മഹത്യ ചെയ്തത്. ശിവദാസന്റെ ഭാര്യ ‘ഇസാഫി’ല്‍ നിന്നും ലോണ്‍ എടുത്തിരുന്നു.ലോൺ തുക തിരികെ അടക്കുന്നില്ല എന്ന് പറഞ്ഞ് ഏജന്റുകള്‍ നിരന്തരം ഇവരെ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു.ഇതില്‍ മനം നൊന്താണ് ശിവദാസന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു. ശിവദാസന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ്.
أحدث أقدم