മീനടം. വീടിൻ്റെ മുറ്റത്ത് ഷെഡിൽ പാർക്ക് ചെയ്തിരുന്ന കാറിൻ്റെ മുൻഭാഗത്തെ ചില്ല് സാമൂഹ്യ വിരുദ്ധർ എറിഞ്ഞ് തകർത്തു. കഴിഞ്ഞ ദിവസം വെളുപ്പിനെ രണ്ട് മണിയോടു കൂടിയാണ് അക്രമി ഗയ്റ്റ്തുറന്ന് മുറ്റത്ത് കയറി അതിക്രമംകാട്ടിയത്. മാളികപ്പടി ഭാഗത്ത് താമസിക്കുന്ന ഹൃദ്രോഗിയും - ഫെയ്സ് മേക്കറിൻ്റെ സഹായത്തിൽ ജീവൻ നിലനിർത്തുന്നതുമായ രോഗിയായപ്ലാത്താനത്ത് വീട്ടിൽ. പി.എം. വർഗീസിന്റെ ചികിത്സയ്ക്ക് ആശുപത്രിയിൽ പോകുന്നതിനും തിരികെ വീട്ടിൽ എത്തുന്നതിൻ്റെയും ആവശ്യം മുൻനിർത്തി തൻ്റെപുത്രൻ രണ്ട്മാസങ്ങൾക്ക് മുൻപ് വാങ്ങിയ സ്വിഫ്റ്റ് കാറിൻ്റെ ചില്ലാണ് അക്രമികൾ തകർത്തത്. വാഹന ഷെഡിൻ്റെ സമീപം കിടന്നുറങ്ങിയിരുന്ന ഗ്രഹനാഥൻ ചില്ല് പൊട്ടുന്ന ശബ്ധം കേട്ട് ഉണർന്ന് ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ചെറുപ്പക്കാരനായഒരാൾ മുറ്റത്തു നിന്നും വഴിയിലേക്ക് ഗയ്റ്റ് കടന്ന് പോകുന്നതും കണ്ടു. യാതൊരു പ്രശ്നങ്ങളും നാളിതുവരെ ഉണ്ടായിട്ടില്ലാത്ത തനിക്ക് മാനസികമായും - സാമ്പത്തികമായും ഉണ്ടായിട്ടുള്ള കഷ്ടനഷ്ടങ്ങൾ വരുത്തിയ സാമൂഹ്യ വിരുദ്ധരെ കണ്ടത്തി ശിക്ഷിക്കണമെന്നുംആവശ്യപ്പെട്ട് പാമ്പാടി പോലീസിൽ പരാതി സമർപ്പിച്ചിട്ടുണ്ട്.
മീനടം മാളികപ്പടിയിൽ സാമൂഹ്യ വിരുദ്ധർ വീടിൻ്റെ ഷെഡിൽ കിടന്ന കാറിൻ്റെ ചില്ല് അടിച്ചു തകർത്തു.
Jowan Madhumala
0